/kalakaumudi/media/post_banners/2ac21a36c548cead520997a56e70c47e3ec6cad0cb8ff70164d46c7b25a5785a.jpg)
ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന കേസില്‍ സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം (34) പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടുന്നത്.
ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ വിവരം ചെന്നൈ കസ്റ്റംസ് ചന്തേര പൊലീസിനെ അറിയിച്ചു.
പൊലീസ് സംഘം ചെന്നൈയില്‍ എത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്.
പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി.
പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയെന്നും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയില്‍ പറയുന്നു.