വീട്ടിലേക്ക് പോകുന്ന വഴി ഓട്ടോയില്‍ വെച്ച് പീഡനം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

35 കാരിയെ ഓട്ടോയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് പിടികൂടിയത്.

author-image
Priya
New Update
വീട്ടിലേക്ക് പോകുന്ന വഴി ഓട്ടോയില്‍ വെച്ച് പീഡനം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: 35 കാരിയെ ഓട്ടോയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് പിടികൂടിയത്.

യുവതി അട്ടക്കുളങ്ങരയില്‍ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പീഡനം നടന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെ മറ്റ് ഒന്‍പത് കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ജിജാസ്. യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Rape Case Thiruvananthapuram