കുറ്റ്യാടിയിലെ പൊലീസുദ്യോസ്ഥന്റെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കഴിഞ്ഞദിവസം കുറ്റ്യാടിയില്‍ ആത്മഹത്യ ചെയത പൊലീസുദ്യോസ്ഥന്‍ സുധീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ജോലിയിലെ സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

author-image
Web Desk
New Update
കുറ്റ്യാടിയിലെ പൊലീസുദ്യോസ്ഥന്റെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കോഴിക്കോട്: കഴിഞ്ഞദിവസം കുറ്റ്യാടിയില്‍ ആത്മഹത്യ ചെയത
പൊലീസുദ്യോസ്ഥന്‍ സുധീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ജോലിയിലെ സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം പറയുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം.പി. സുധീഷിനെയാണ് തിങ്കളാഴ്ച വൈകുന്നേരം മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതാകുന്നത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് പാര്‍ക്കിംഗ് ഏരിയയില്‍ സുധീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ തടഞ്ഞത്. ഇന്‍ക്വസ്റ്റ് രാത്രിയില്‍ നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

death Latest News newsupdate kutyadi police officer