പട്ടം എസ്.യു.ടിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

രാജ്യത്തിന്റെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനം എസ് യു ടി ആശുപത്രിയില്‍ ആഘോഷിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പതാക ഉയര്‍ത്തി.

author-image
Web Desk
New Update
പട്ടം എസ്.യു.ടിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനം എസ് യു ടി ആശുപത്രിയില്‍ ആഘോഷിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പതാക ഉയര്‍ത്തി. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും എസ് യു ടി നഴ്‌സിംഗ് സ്‌കൂള്‍ യൂത്ത് റെഡ് ക്രോസ്സ് യൂണിറ്റും ചേര്‍ന്ന് പരേഡ് നടത്തി.

മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ജനറല്‍ മെഡിസിന്‍ ഡോ. കെ പി പൗലോസ്, കാര്‍ഡിയോ വാസ്‌ക്കുലര്‍ സര്‍ജന്‍ ഡോ. ഉണ്ണികൃഷ്ണന്‍, ചീഫ് ലയ്‌സണ്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍, സെക്യൂരിറ്റി ഓഫീസര്‍ ജേക്കബ് സാമുവല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

india Thiruvananthapuram republic day celebration