75ാം റിപ്പബ്ലിക് ആഘോഷത്തില്‍ രാജ്യം; തലസ്ഥാനത്ത് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തി

സംസ്ഥാനത്തും വിപുലമായ റിപബ്ലിക് ആഘോഷം. തിരുനവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി.

author-image
Athira
New Update
75ാം റിപ്പബ്ലിക് ആഘോഷത്തില്‍ രാജ്യം; തലസ്ഥാനത്ത് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തി

 

ന്യൂഡല്‍ഹി; സംസ്ഥാനത്തും വിപുലമായ റിപബ്ലിക് ആഘോഷം. തിരുനവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍സിസി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയില്‍ സന്നിഹിതനായി. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തും. വൈകീട്ട് രാജ്ഭവനില്‍ ഒരുക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ലെന്ന് സൂചന.

ഡല്‍ഹിയില്‍ രാവിലെ 10.30 മുതല്‍ 12.10 വരെയുള്ള പരേഡ് കര്‍ത്തവ്യ പഥില്‍ അരങ്ങേറും. പരേഡ് നയിക്കുന്നവരില്‍ 80 ശതമാനനും സ്തീകള്‍. പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വിശിഷ്ടാതിഥിയാകും. പരേഡില്‍ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാന്‍സിന്റെ 2 റഫാല്‍ യുദ്ധവിമാനങ്ങളും ട്രാന്‍സ്പോര്‍ട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തും. മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവയും പരേഡില്‍ അണിനിരത്തും.

ഡല്‍ഹിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴില്‍ 100 വനിതകള്‍ ചേര്‍ന്നൊരുക്കുന്ന ശംഖുനാദത്തോടെയാണ് പരേഡ് ആരംഭിക്കുക. കരസേനാ മേജര്‍ സൗമ്യ ശുക്ല ദേശീയപതാക ഉയര്‍ത്തും. കര, നാവിക, വ്യോമ സേനകളില്‍ നിന്നുള്ള വനിതാ ഓഫിസര്‍മാരുടെ സംഘം ആദ്യമായി ഒന്നിച്ച് പരേഡില്‍ മാര്‍ച്ച് ചെയ്യും.

Latest News kerala news news updates