സഹകരണ സംഘങ്ങളുടെ പേരില്‍ 'ബാങ്ക്' എന്ന് ചേര്‍ക്കരുത്; മുന്നറിയിപ്പുമായി ആര്‍ ബി ഐ

സഹകരണ സംഘങ്ങളുടെ പേരിനൊപ്പം 'ബാങ്ക്' എന്ന് ചേര്‍ക്കുന്നതിനെതിരെ റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്.

author-image
Web Desk
New Update
സഹകരണ സംഘങ്ങളുടെ പേരില്‍  'ബാങ്ക്' എന്ന് ചേര്‍ക്കരുത്; മുന്നറിയിപ്പുമായി ആര്‍ ബി ഐ

തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ പേരിനൊപ്പം 'ബാങ്ക്' എന്ന് ചേര്‍ക്കുന്നതിനെതിരെ റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്.

ബാങ്കിംഗ് റെഗുലേഷന്‍ നിയമം ചില സഹകരണ സംഘങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കരുതെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയ മുന്നറിയിപ്പ്.

ചില സഹകരണ സംഘങ്ങള്‍ ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ സെക്ഷന്‍ 7 ലംഘിച്ച് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ആര്‍ബിഐ അറിയിപ്പില്‍ വ്യക്തമാക്കി. സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നും ആര്‍ബിഐയുടെ മുന്നറിയിപ്പുണ്ട്. പണം നിക്ഷേപിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോയെന്ന് ഇടപാടുകാര്‍ ഉറപ്പാക്കണമെന്നും ആര്‍ബിഐ നിര്‍ദേശം നല്‍കി.

RBI Latest News kerala news