ചൈനയിലെ ശ്വാസകോശരോഗം: ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

By Web Desk.29 11 2023

imran-azhar

 

 

ന്യൂഡല്‍ഹി: കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന ചൈനയിലെ ശ്വാസകോശരോഗം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജസ്ഥാന്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.

 

വടക്കന്‍ ചൈനയില്‍ വ്യാപകമായി ശ്വാസകോശരോഗം കണ്ടെത്തിയതിന് പിന്നാലെ ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്.

 

ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കണം. അവര്‍ക്ക് വേണ്ട പരിചരണവും മതിയായ സൗകര്യങ്ങളും ഒരുക്കണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

 

 

 

 

 

OTHER SECTIONS