കോഴിക്കോടിന് തിളക്കമായി റിഥം ഇവന്റ് ഗലേറിയ

ഭക്ഷോല്പന്നങ്ങളുടെ ഉല്പാദന കയറ്റുമതി രംഗത്ത് 30 വര്‍ഷമായി വ്യക്തിമുദ്ര പതിപ്പിച്ച ഹരിതം ഫുഡ്‌സിന്റെ പുതിയ സംരംഭം റിഥം ഇവന്റ് ഗലേറിയ ഓഡിറ്റോറിയം കോഴിക്കോട് പുത്തൂര്‍ മഠത്തില്‍ 19 ഞായറാഴ്ച എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും.

author-image
Web Desk
New Update
കോഴിക്കോടിന് തിളക്കമായി റിഥം ഇവന്റ് ഗലേറിയ

കോഴിക്കോട്: ഭക്ഷോല്പന്നങ്ങളുടെ ഉല്പാദന കയറ്റുമതി രംഗത്ത് 30 വര്‍ഷമായി വ്യക്തിമുദ്ര പതിപ്പിച്ച ഹരിതം ഫുഡ്‌സിന്റെ പുതിയ സംരംഭം റിഥം ഇവന്റ് ഗലേറിയ ഓഡിറ്റോറിയം കോഴിക്കോട് പുത്തൂര്‍ മഠത്തില്‍ 19 ഞായറാഴ്ച എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. പെരുവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ചടങ്ങില്‍ അധ്യക്ഷനാവും.

പിടിഎ റഹിം എംഎല്‍എ, മേയര്‍ ബീന ഫിലിപ്, സദ്‌ലാഫി അല്‍ മുത്തൈരി, സയിദ് ബിന്‍ റജബ് അല്‍ മാലിക്കി എന്നിവരാണ് മുഖ്യാതിഥികള്‍. ഉദ്ഘാടന ദിവസം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 3 പെണ്‍കുട്ടികളുടെ വിവാഹവും നടത്തും.

ഫുള്ളി എയര്‍കണ്ടീഷന്‍ഡ് ഓഡിറ്റോറിയം 40,000 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക രീതിയില്‍ രൂപകല്പന ചെയ്തതാണ്. 850 പുഷ്ബാക്ക് ചെയര്‍ സീറ്റിംഗ് കപ്പാസിറ്റിയാണ് ഓഡിറ്റോറിയത്തിനുള്ളത്.

80x40 ഫീറ്ര് വിസ്തൃതിയുള്ള മെയിന്‍ സ്റ്റേജ് ഏരിയ. 250 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, വിഐപി ലോഞ്ച്, വിശാലമായ ഡൈനിംഗ് ഹാള്‍, സ്‌റ്റേജിന്റെ ഇരുവശങ്ങളിലും എല്‍ഇഡി സ്‌ക്രീന്‍ എന്നിവയും റിഥന്റെ പ്രത്യേകതകളാണ്.

kerala rhythm event galleria kozhokode