ഫോബ്‌സ് സമ്പന്ന പട്ടിക: എം എ യൂസഫലി മുന്നില്‍, ബൈജു രവീന്ദ്രന്‍ പുറത്ത്

ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയില്‍ മലയാളി വ്യവസായികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി മുന്നില്‍. 7.1 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ എം എ യൂസഫലി 27-ാമതാണ്. കഴിഞ്ഞ വര്‍ഷം 35-ാം സ്ഥാനത്തായിരുന്നു.

author-image
Web Desk
New Update
ഫോബ്‌സ് സമ്പന്ന പട്ടിക: എം എ യൂസഫലി മുന്നില്‍, ബൈജു രവീന്ദ്രന്‍ പുറത്ത്

ന്യൂഡല്‍ഹി: ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയില്‍ മലയാളി വ്യവസായികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി മുന്നില്‍. 7.1 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ എം എ യൂസഫലി 27-ാമതാണ്. കഴിഞ്ഞ വര്‍ഷം 35-ാം സ്ഥാനത്തായിരുന്നു.

സമ്പന്ന പട്ടികയിലെ മലയാളികളില്‍ രണ്ടാമത് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ആണ്. 4.4 ബില്യണ്‍ ഡോളര്‍ ആണ് ആസ്തി. സമ്പന്നരായ ഇന്ത്യക്കാരില്‍ അദ്ദേഹം അന്‍പതാം സ്ഥാനത്തെത്തി.

എഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ ആണ് മലയാളികളില്‍ മൂന്നാമത്. 3.7 ബില്യണ്‍ ഡോളര്‍ ആണ് ആസ്തി. പട്ടികയില്‍ 57-ാം സ്ഥാനത്തെത്തി.

മുത്തൂറ്റ് കുടുംബം 43-ാം സ്ഥാനത്തെത്തി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി എന്നിവരാണ് ഫോബ്സിന്റെ ഇന്ത്യ സമ്പന്ന പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

എന്നാല്‍, മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രന്‍ പട്ടികയില്‍ നിന്ന് പുറത്തായി.

 

forbes m a yusuff ali Baiju Raveendran