ഋഷി സുനക് ഇസ്രയേലിലേക്ക്; ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തും

ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കും.

author-image
Priya
New Update
ഋഷി സുനക് ഇസ്രയേലിലേക്ക്; ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തും

ലണ്ടന്‍: ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കും.

ഋഷി സുനക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തും.'ഓരോ മരണവും ഒരു ദുരന്തമാണ്. ഹമാസിന്റെ ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു.

ഗാസയിലെ ആശുപത്രിയില്‍ നടന്ന സ്ഫോടനം, കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനായി മേഖലയിലേയും ലോകത്തേയും നേതാക്കള്‍ ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് വ്യക്തമാക്കുന്നത്'- ഇസ്രയേലിലേക്ക് പോകുന്നതിന് മുന്‍പായി ഋഷി സുനക് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് പിന്നാലെയാണ് ഋഷി സുനകും ഇസ്രയേല്‍ സന്ദര്‍ശനത്തിന് എത്തുന്നത്.ഗാസ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ലെന്നാണ് ബൈഡന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം ബെഞ്ചമിന്‍ നെതന്യാഹുവുമായി പങ്കുവെച്ചു.

israel hamas war rishi sunak Benjamin Netanyahu