ഒഡീഷയില്‍ ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ച് അപകടം; 8 മരണം

By priya .01 12 2023

imran-azhar

 

കിയോഞ്ജര്‍: ഒഡീഷയിലെ കിയോഞ്ജറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ച് 8 പേര്‍ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ റോഡില്‍ ചിതറിക്കിടന്ന നിലയിലാണ് ഉണ്ടായിരുന്നത്.

 

അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയോടെയാണ് എന്‍എച്ച്-20ല്‍ ബാലിജോഡിക്ക് സമീപത്ത് അപകടമുണ്ടായത്. ഗഞ്ചം ജില്ലയില്‍ നിന്ന് ഘട്ഗാവിലേക്ക് മാ തരിണി ക്ഷേത്രത്തില്‍ പൂജ അര്‍പ്പിക്കാന്‍ യാത്രക്കാരുമായി പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്.

 

നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ മിനിബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവത്തനം നടത്തിയത്.

 

OTHER SECTIONS