/kalakaumudi/media/post_banners/9049c927d4d5817362d66c478228bb14ed10a53dae90fff6935ef3db99430c32.jpg)
എറണാകുളം: ആര്‍എസ്എസ് പ്രചാരകും പ്രാസംഗികനും എഴുത്തുകാരനുമായ ആര്‍ ഹരി അന്തരിച്ചു. 93 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. എറണാകുളം അമൃത ആശുപത്രിയില്‍ രാവിലെ 7.30 നായിരുന്നു അന്ത്യം.
ആര്‍എസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കൊങ്ങിണി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ അദ്ദേഹം നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
1930 ല്‍ രംഗ ഷേണോയിയുടേയും പത്മാവതിയുടേയും മകനായി ജനിച്ചു. 1951ല്‍ അദ്ദേഹം ആദ്യം വടക്കന്‍ പറവൂരില്‍ സംഘപ്രചാരകായി. തൃശൂര്‍ ജില്ല,പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ പ്രവര്‍ത്തിച്ചു. 1980ല്‍ സഹപ്രാന്ത് പ്രചാരകനായി.
1983ല്‍ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും,1989 ല്‍ അഖില ഭാരതീയ സഹ-ബൌധിക് പ്രമുഖായി.ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അഖില ഭാരതീയ ബൌധിക് പ്രമുഖുമായി.
ആര്‍.ഹരിയുടെ മൃതദേഹം എളമക്കരയിലെ ആര്‍എസ്എസ് കാര്യലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.