ശബരിമല പുതിയ മേല്‍ശാന്തിയായി പി എന്‍ മഹേഷ്; മാളികപ്പുറത്ത് പി ജി മുരളി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു.ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷ് ആണ് പുതിയ ശബരിമല മേല്‍ശാന്തി.

author-image
Priya
New Update
ശബരിമല പുതിയ മേല്‍ശാന്തിയായി പി എന്‍ മഹേഷ്; മാളികപ്പുറത്ത് പി ജി മുരളി

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു.ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷ് ആണ് പുതിയ ശബരിമല മേല്‍ശാന്തി.

പി എന്‍ മഹേഷ് നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ തെരഞ്ഞെടുത്തു.

മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള വൈദേഹ് വര്‍മ (ശബരിമല), നിരുപമ ജി വര്‍മ (മാളികപ്പുറം) എന്നീ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ പേരുകള്‍ നറുക്കെടുത്തത്.

തുലാമാസ പൂജയ്ക്കായി ഇന്നലെ ശബരിമല നട തുറന്നു. ഇന്ന് മുതല്‍ 22 വരെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും.

Sabarimala temples lord ayyappa sabarimala temple kerala temples malikappuram melsanthi