/kalakaumudi/media/post_banners/0b8db1e85e0c79ed225533662229e0981ee8d095ed55c47860e63b7b661f2574.jpg)
സന്നിധാനം: ശബരിമലയില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനം.ദര്‍ശന സമയം നീട്ടാന്‍ തന്ത്രി അനുമതി നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ ഏകദേശം 14 മണിക്കൂറോളം ക്യൂ നിന്നാണ്
ശബരിമല ദര്‍ശനം നടത്തുന്നത്. ക്യൂ കോംപ്ലക്‌സില്‍ സൗകര്യങ്ങളില്ലെന്നാണ് തീര്‍ത്ഥാടകരുടെ പരാതി. തിരുപ്പതി മോഡല്‍ ക്യൂ കോംപ്ലക്‌സ് ബുദ്ധിമുട്ടാകുന്നുവെന്ന് ആണ് തീര്‍ത്ഥാടകര്‍ പറയുന്നത്.