/kalakaumudi/media/post_banners/d7abc4e00d93eea94f132252172a2f4b6ad6dd11e82f2f7f37abee3a3a12275f.jpg)
ശബരിമല: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ചൊവ്വാഴ്ച ഉച്ചയോടുകൂടി സന്നിധാനത്തെത്തും.തങ്കയങ്കി ചാർത്തിയ അയ്യപ്പന്റെ ദർശനത്തിനായി ശബരിമലയിൽ ഭക്തജനങ്ങളുടെ വൻതിരക്കാണ്.
ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കും.വൈകീട്ട് 6.30 ന് തങ്കയങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയിൽ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീർഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല.
ബുധനാഴ്ച രാവിലെ 10.30-നും 11.30-നുമിടയ്ക്കാണ് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയോടനുബന്ധിച്ച് നെയ്യഭിഷേകത്തിന്റെ സമയക്രമം ചുരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി വെർച്വൽ ക്യൂ ചൊവ്വാഴ്ച 64,000 ആയും ബുധനാഴ്ച 70, 000 ആയും കുറച്ചു.
അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും പതിനെട്ടാം പടി ചവിട്ടിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.തിങ്കളാഴ്ച 1,00,337 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. ശബരീപീഠം മുതൽ സന്നിധാനം മുതൽ ഘട്ടം ഘട്ടമായാണ് തീർഥാടകരെ കടത്തിവിടുന്നത്.