ഒരുക്കങ്ങൾ പൂർത്തിയായി; ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കം

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു വ്യാഴാഴ്ച തുടക്കമാകും. മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

author-image
Greeshma Rakesh
New Update
 ഒരുക്കങ്ങൾ പൂർത്തിയായി; ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കം

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു വ്യാഴാഴ്ച തുടക്കമാകും. മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും.തുടർന്ന് ഡിസംബര്‍ 27 വരെ പൂജകള്‍ ഉണ്ടാകും. ഡിസംബര്‍ 27നാണ് മണ്ഡല പൂജ നടക്കുന്നത്. അന്നു രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്ക് തീര്‍ഥാടനത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

അതെസമയം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി പമ്പയിലെത്തും. ആദ്യം സന്നിധാനത്തും ശേഷം മാളികപ്പുറത്തും ചടങ്ങുകൾ നടക്കും.ഇത്തവണയും തീർത്ഥാടകർക്ക് വെർച്ച്വൽ ബുക്കിങ് മുഖേനയാണ് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.

മണ്ഡലകാല തീര്‍ഥാടനത്തിനോടനുബന്ധിച്ച് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും.പതിനെട്ടാംപടിക്ക് മേൽ പുതിയതായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം ഈ സീസണിലും പൂർത്തിയായില്ല.അതെസമയം നിലയ്ക്കൽ കുടിവെള്ളം പദ്ധതി ഇപ്പോഴും എങ്ങും എത്താത്തിനാൽ ഇക്കുറിയും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കേണ്ടിവരും.

മാത്രമല്ല ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ഡെസ്‌കും.

കണ്‍ട്രോള്‍ റൂം ഫോൺ നമ്പറുകൾ

കളക്ടറേറ്റ് ഇടുക്കി:04862 232242

ചാര്‍ജ് ഓഫീസര്‍: അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, - 9446303036.

ടീം അംഗങ്ങള്‍: ഗോപകുമാര്‍ വി ആര്‍, ജൂനിയര്‍ സൂപ്രണ്ട് - 7907366681, അജി. ബി, സീനിയര്‍ ക്ലര്‍ക്ക് - 9496064718, വിനോജ് വി.എസ്, സീനിയര്‍ ക്ലര്‍ക്ക് -9447324633 എന്നിവരാണ്.

Sabarimala pathanamthitta sabarimala pilgrimage mandala makaravilak