/kalakaumudi/media/post_banners/388402f5b0ddfa07cc087059588c99a5c611d8a59d30df39fc0c766e7013ed49.jpg)
പത്തനംതിട്ട: അവധി ദിനങ്ങള്‍ എത്തിയതോടെ ശബരിമലയില്‍ തിരക്കേറി. ശനിയും ഞായറുമായി പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്ന തിരക്ക് രാത്രി നട അടയ്ക്കുന്നതു വരെ തുടരുകയാണ്.
പൊലീസും ദ്രുതകര്‍മ സേനയും ഭക്തരെ പടി കയറ്റാന്‍ സഹായിക്കുന്നു. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് പകുതിയിലധികവും.
പടി കയറി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊടിമരത്തിന് സമീപം പറയിടുന്നതിന് സൗകര്യം ഒരുക്കിയത് ആശ്വാസമായി. പറ വഴിപാട് നടത്തുന്നവര്‍ക്ക് ഫ്ളൈ ഓവര്‍ വഴിയുള്ള ക്യൂവില്‍ നില്‍ക്കാതെ കിഴക്കേ ഗോപുരം വഴി നേരിട്ട് സന്നിധാനത്ത് എത്താം.
ശനിയാഴ്ച മാത്രം 378 നെല്‍പറകള്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചു. 200 രൂപയാണ് നിരക്ക്. ഭക്തര്‍ക്ക് സാധനങ്ങള്‍ സ്വന്തം നിലയ്ക്ക് എത്തിച്ചും പറ വഴിപാട് നടത്താം. സന്നിധാനത്ത് ചോറൂണ് വഴിപാടിനും തിരക്കേറി.