സഹാറ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രത റോയ് അന്തരിച്ചു

സഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകന്‍ സുബ്രത റോയ്(75) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. രോഗബാധിതനായി കുറേ നാളായി ചികിത്സയിലായിരുന്നു.

author-image
Priya
New Update
സഹാറ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രത റോയ് അന്തരിച്ചു

മുംബൈ: സഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകന്‍ സുബ്രത റോയ്(75) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. രോഗബാധിതനായി കുറേ നാളായി ചികിത്സയിലായിരുന്നു.

ആരോഗ്യനില മോശമായതോടെ ഞായറാഴ്ച അദ്ദേഹത്തെ മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് സഹാറ ഗ്രൂപ് പ്രസ്താവനയില്‍ പറഞ്ഞു.

1948 ജൂണ്‍ 10ന് ബിഹാറിലാണ് അദ്ദേഹം ജനിച്ചത്. 1976 ല്‍ സഹാറ ഫിനാന്‍സ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് സുബ്രത റോയ് ബിസിനസ് രംഗത്തേക്ക് പ്രവേശിക്കുന്നത്1978ല്‍ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാര്‍ എന്നു മാറ്റി.

1992ല്‍ രാഷ്ട്രീയ സഹാറ എന്ന പേരില്‍ ഹിന്ദി ഭാഷാ ദിനപത്രം തുടങ്ങി. സഹാറ ടിവി ചാനലും ആരംഭിച്ചു. ഫിനാന്‍സ് റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വലിയ ബിസിനസ് സാമ്രാജ്യമാണ് സുബ്രത റോയ് സ്ഥാപിച്ചത്.

subrata roy sahara group