/kalakaumudi/media/post_banners/5d9f6d7fff3dea3a96d43867ceacfca5b6467e0d53ef5b18573dbda5c2c2e8fb.jpg)
ഡല്‍ഹി: ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല. ഭരണഘടനാ ബഞ്ച് 3-2ന് ആണ് ഹര്‍ജികള്‍ തള്ളിയത്.ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറഞ്ഞത്.
10 ദിവസം വാദം കേട്ടതിന് ശേഷമാണ് നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ വിവാഹത്തിന് നിയമസാധുത തേടി നല്‍കിയ ഹര്‍ജികളില്‍ വിധി പറഞ്ഞത്. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു.
പങ്കാളിയെ തെരഞ്ഞെടുക്കാന്‍ അവകാശം നല്‍കുന്നു. എന്നാല്‍ ഇതിന് നിയമസാധുത നല്‍കാനാവില്ല. പ്രത്യേക വിവാഹ നിയമം മാറ്റാന്‍ കഴിയില്ലെന്ന് ആണ് ഭൂരിപക്ഷ വിധി.
കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നല്‍കാനാവില്ല. എന്നാല്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം. ഭീഷണിയില്ലാതെ തന്നെ സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ സാധിക്കണമെന്നും കോടതി പറഞ്ഞു.