പെണ്‍കുട്ടികളോട് വിരോധം; 16-കാരിയെ രാസവസ്തു എറിഞ്ഞ് ആക്രമിച്ചു

പെണ്‍കുട്ടികളോട് പൊതുവായ വിരോധം പ്രകടിപ്പിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ രാസവസ്തു എറിഞ്ഞ് ആക്രമണം നടത്തി.

author-image
Athira
New Update
പെണ്‍കുട്ടികളോട് വിരോധം; 16-കാരിയെ രാസവസ്തു എറിഞ്ഞ് ആക്രമിച്ചു

ദില്ലി: പെണ്‍കുട്ടികളോട് പൊതുവായ വിരോധം പ്രകടിപ്പിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ രാസവസ്തു എറിഞ്ഞ് ആക്രമണം നടത്തി. കഴിഞ്ഞയാഴ്ച വടക്കന്‍ ദില്ലിയിലെ ബുരാരിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുമായി വിദ്യാര്‍ഥിക്ക് യാതൊരു ബന്ധമോ മുന്‍പരിചയമോ ഇല്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ജനുവരി 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബന്ധുവിനെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ വന്ന സമയത്താണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കാസ്റ്റിക് പൗഡര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കുപ്പിയിലാക്കി എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Latest News news updates