മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു; 25 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍െ 25 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

author-image
Web Desk
New Update
മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു; 25 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍െ 25 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പാങ്ങ് കടുങ്ങാമുടിയില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു.

42 കുട്ടികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

kerala malappuram malappuram bus accident