/kalakaumudi/media/post_banners/e365e7b268671bfcbf05ec45bc2287018e8d75941d81319eaacfd2095ae78604.jpg)
കൊച്ചി: നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിന്റെ മതില്‍ പൊളിച്ചു നീക്കി. നഗരസഭയുടെ എതിര്‍പ്പ് മറികടന്നാണ് മതില്‍ പൊളിച്ചത്. ഡിസംബര്‍ 10നാണ് പെരുമ്പാവൂരില്‍ നവകേരള സദസ്സ്.
ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ജെ.സി.ബി ഉപയോഗിച്ച് സ്‌കൂളിന്റെ മതില്‍ പൊളിച്ചത്. സ്‌കൂള്‍ മതില്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ ശക്തമായ പ്രതിഷേധം നടന്നു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് പുലര്‍ച്ചെ തന്നെ മതില്‍ പൊളിച്ചത്. മതില്‍ പൊളിക്കുന്നതിന് നഗരസഭ അനുവദിക്കില്ലെന്ന് പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയടക്കം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് നടപടി.