ബഹിരാകാശ സഹകരണം; മലയാളി ശാസ്ത്രജ്ഞയ്ക്ക് ഫ്രഞ്ച് സിവിലിയന്‍ പുരസ്‌കാരം

By web desk.02 12 2023

imran-azhar


തിരുവനന്തപുരം: മലയാളി ശാസ്ത്രജ്ഞയായ വി ആര്‍ ലളിതാംബികയ്ക്ക് ഫ്രാന്‍സിന്റെ പരമോന്നതാ സിവിലിയന്‍ ബഹുമതി. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബഹിരാകാശ സഹകരണത്തില്‍ മുഖ്യപങ്കുവഹിച്ച മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയാണ് ലളിതാംബിക.

 

നവംബര്‍ 28 ന് നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയറി മാത്തു ഷെവലിയറാണ് പുരസ്‌കാരം നല്‍കിയത്. ഫ്രഞ്ച് സിവിലിയന്‍ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയാണ് വി ആര്‍ ലളിതാംബിക. 2019 ല്‍ മുന്‍ ചെയര്‍മാന്‍ എ എസ് കിരണ്‍കുമാറിന് ബഹുമതി ലഭിച്ചിരുന്നു.

 

2018 ല്‍ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഗഗയാന്‍ പദ്ധതിക്കായി ഫ്രഞ്ച് നാഷണല്‍ സ്‌പേസ് ഏജന്‍സിയുമായി ഏകോപിപ്പിച്ചായിരുന്നു ലളിതാംബിക ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

 

തിരുവനന്തപുരം സി ഇ ടിയില്‍ നിന്ന് ഇലക്ട്രിക് എന്‍ജിനിയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് 1988 ല്‍ വി എസ് എസ് സി യില്‍ ചേര്‍ന്നു. 2018 ല്‍ ഹ്യൂമന്‍ സ്‌പേസ് മിഷന്റെ ആദ്യ ഡയറക്ടറായി ചുമതലയേറ്റു.

 

ജെ ആര്‍ ഡി ടാറ്റ, സത്യജിത്ത് റേ, സി എന്‍ ആര്‍ റാവു, പണ്ഡിറ്റ് രവിശങ്കര്‍, ഇ ശ്രീധരന്‍, അമിതാഭ് ബച്ചന്‍, ശിവാജി ഗണേശന്‍, ലതാ മങ്കേഷ്‌കര്‍, ഷാരുഖ് ഖാന്‍, ശശി തരൂര്‍ എന്നിവര്‍ക്കും ഫ്രഞ്ച് സിവിലിയന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

 

 

OTHER SECTIONS