വിഴിഞ്ഞ് സ്‌കൂട്ടറില്‍ നിന്ന് വീണ യുവതിയുടെ കാലില്‍ ടിപ്പര്‍ ലോറി കയറിയിറങ്ങി

വിഴിഞ്ഞ് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ കാലിലൂടെ കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി കയറിയിറങ്ങി. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി സ്വദേശി സിന്ധു റാണിക്കാണ്(37)പരിക്കേറ്റത്.

author-image
Web Desk
New Update
വിഴിഞ്ഞ് സ്‌കൂട്ടറില്‍ നിന്ന് വീണ യുവതിയുടെ കാലില്‍ ടിപ്പര്‍ ലോറി കയറിയിറങ്ങി

തിരുവനന്തപുരം: വിഴിഞ്ഞ് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ കാലിലൂടെ കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി കയറിയിറങ്ങി. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി സ്വദേശി സിന്ധു റാണിക്കാണ്(37)പരിക്കേറ്റത്.
കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ച് മടങ്ങവെയാണ് അപകടം. യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചക്ക് ഉച്ചയ്ക്ക് 12 മണിയോടെ വിഴിഞ്ഞം ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അഞ്ച് വയസുകാരനായ മകനെ ആശുപത്രിയില്‍ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ സ്‌കൂട്ടര്‍, നിയന്ത്രണം വിട്ട് കോവളത്ത് നിന്ന് തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ലുമായെത്തിയ ടിപ്പര്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു.

ലോറിയുടെ പിന്‍ ചക്രങ്ങള്‍ യുവതിയുടെ കാലില്‍ കൂടി കയറിയിറങ്ങി. കൂടെയുണ്ടായിരുന്ന കുട്ടി എതിര്‍ ദിശയിലേക്ക് വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ സിന്ധു റാണിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

vizhinjam accident newsupdate Latest News