/kalakaumudi/media/post_banners/f64b0febd0d03e8a94a43d1a36e5e7f389b5be72f81e395309ab65891c397863.jpg)
പത്തനംതിട്ട: മലയാള തിരക്കഥാകൃത്തും ചലച്ചിത്ര പ്രവർത്തകനുമായ നിസാം റാവുത്തർ അന്തരിച്ചു.49 വയസായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു നിസാം റാവുത്തർ.
പുതിയ ചിത്രമായ ‘ഒരു സർക്കാർ ഉൽപ്പന്നം’ റിലീസ് ചെയ്യാൻ രണ്ടുനാൾ മാത്രം ശേഷിക്കെയാണ് നിസാമിൻറെ അപ്രതീക്ഷിത വിയോഗം. സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്താണ്.
ഒരു ഭാരത സർക്കാർ ഉൽപന്നം എന്ന സിനിമയുടെ പേരിൽ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതു വിവാദമായിരുന്നു. 'ഒരു സർക്കാർ ഉത്പന്നം' എന്ന പേരിലാണ് സിനിമ പുറത്തിറങ്ങുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
