/kalakaumudi/media/post_banners/f00b4317e54dfdad46c894169bed985a64b9fe5cd4d2425a9a90cd72d446d0dc.jpg)
ന്യൂഡൽഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഭീകരര്‍ക്കായി രാജ്യവ്യാപകമായി അന്വേഷണം ശക്തമാക്കി എന്‍ഐഎ. മുഹമ്മദ് ഷാനവാസ്, അബ്ദുള്ള, റിസ്വാന്‍ എന്നിവർക്കായാണ് എന്‍ഐഎ തിരച്ചിൽ നടത്തുന്നത്. ഐഎസ്‌ഐഎസ് ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുള്ള ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മൂന്ന് പേരും ഐഎസ് സ്ലീപ്പര്‍ സെല്ലിലെ അംഗങ്ങളാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഭീകരത വ്യാപിപ്പിക്കുക, ഐഎസ് അജണ്ടയോടെ കേന്ദ്ര സര്‍ക്കാരിനെ തകര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക തുടങ്ങി നിരവധി ലക്ഷ്യങ്ങൾ അവര്‍ക്കുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
