ഷിപ് ടു ഷോര്‍ ക്രെയിനും യാര്‍ഡ് ക്രെയിനുകളും; രണ്ടാമത്തെ കപ്പല്‍ 9 ന് വഴിഞ്ഞത്ത് എത്തിയേക്കും

ക്രെയിനുകളുമായി രാജ്യാന്തര തുറമുഖത്തേക്ക് തിരിച്ച രണ്ടാമത്തെ കപ്പല്‍ ഷെന്‍ഹുവ 29 ഈ മാസം 9 ന് 1:30 ന് വിഴിഞ്ഞത്ത് എത്തും.

author-image
Priya
New Update
ഷിപ് ടു ഷോര്‍ ക്രെയിനും യാര്‍ഡ് ക്രെയിനുകളും; രണ്ടാമത്തെ കപ്പല്‍ 9 ന് വഴിഞ്ഞത്ത് എത്തിയേക്കും

വിഴിഞ്ഞം: ക്രെയിനുകളുമായി രാജ്യാന്തര തുറമുഖത്തേക്ക് തിരിച്ച രണ്ടാമത്തെ കപ്പല്‍ ഷെന്‍ഹുവ 29 ഈ മാസം 9 ന് 1:30 ന് വിഴിഞ്ഞത്ത് എത്തും.

11 ന് എത്തുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും സമയക്രമത്തില്‍ മാറ്റം വരുത്തുകയായിരുന്നു. രണ്ടാമത്തെ കപ്പലില്‍ ഒരു ഷിപ് ടു ഷോര്‍ ക്രെയിനും അഞ്ച് യാര്‍ഡ് ക്രെയിനുകളുമാണുള്ളത്.

എന്നാല്‍ ഇതില്‍ ഷിപ് ടു ഷോര്‍ ക്രെയിന്‍ മാത്രമാണ് വിഴിഞ്ഞത്തേക്ക് ഉള്ളത്. ബാക്കിയുള്ള 5 യാര്‍ഡ് ക്രെയിനുകള്‍ മുദ്ര തുറമുഖത്തേക്കുള്ളതാണ്. വലിയ ക്രെയിന്‍ ഇവിടെ ഇറക്കിയതിന് ശേഷം കപ്പല്‍ മുദ്രയിലേക്ക് പേകും.

25 ഓടെ മൂന്നാമത്തെ കപ്പലായ ഷെന്‍ഹുവ 24 എത്തും. വിഴിഞ്ഞത്തേക്കുള്ള 6 യാര്‍ഡ് ക്രെയിനുകള്‍ മാത്രമാണ് ഇവയില്‍ ഉണ്ടാവുക. ഡിസംബര്‍ 15 ന് നാലാമത്തെ കപ്പലും എത്തും.

നാലാമതായി എത്തുന്നത് ആദ്യ കപ്പലായ ഷെന്‍ഹുവ 15 തന്നെയാണ്.ഇതില്‍ 3 ഷിപ് ടു ഷോര്‍, 3 യാര്‍ഡ് ക്രെയിനുകളുമാണ് ഉണ്ടാവുക. ജനുവരി മുതല്‍ ശേഷിക്കുന്ന ക്രെയിനുകളുമായി കപ്പലുകള്‍ എത്തും.

vizhinjam port