/kalakaumudi/media/post_banners/a55c65f97f5f80c715164f3f3695d4495f036322f5de6ed3aea67c27b7c9b425.jpg)
കൊച്ചി: സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് താല്‍കാലികമായി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദിനേശ് കുമാറാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്.
സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ ഇറക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
