/kalakaumudi/media/post_banners/0962e694cf7a7c520adf5f461ec37231b8a93103364e4a436af417c46ecd6d06.jpg)
ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ നീതി ന്യായ രംഗത്തെ അതികായരിൽ ഒരാളായിരുന്നു നരിമാൻ. സുപ്രീംകോടതി ജഡ്ജി രോഹിങ്ടൺ നരിമാൻ മകനാണ്. രാജ്യം പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി നരിമാനെ ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.
ബോംബെ ഹൈക്കോടതി അഭിഭാഷകനായാണ് പ്രാക്‌ടീസ് ആരംഭിച്ചത്. 1971 മുതൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ഫാലി എന് നരിമാൻ. ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 19 വർഷം ബാർ അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചു. 1972 മുതൽ 75വരെ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു.