/kalakaumudi/media/post_banners/1f5d3d2d1ba0e670a51aa7015b1348bf95f2594ddf9f39b242af2d63efd7da65.jpg)
തിരുവനന്തപുരം :കൊടും വരള്‍ച്ചയെ അതിജീവിച്ച് ഇന്ത്യ. സെപ്റ്റംബറില്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് രാജ്യത്തെ കൊടുംവരള്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഔദ്യോഗികമായി മണ്‍സൂണ്‍ മഴ കണക്കാക്കുന്ന അവസാന ദിവസം സെപ്റ്റംബര്‍ 30 വരെയാണ്.ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പ്രതീക്ഷിച്ച മഴയുടെ 94% ഇന്ത്യയില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 96% എന്ന പ്രവചനത്തിന് താഴെയാണെന്ന് മാത്രം.ദീര്‍ഘകാല ശരാശരിയുടെ 96% മുതല്‍ 104% വരെ ലഭിക്കുന്ന മഴയെ സാധാരണ ആയി കണക്കാക്കുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സാധാരണ വടക്ക്-കിഴക്കന്‍ മണ്‍സൂണും വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയുടെയും തെക്കന്‍ ഉപദ്വീപിന്റെയും വലിയ ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ഉണ്ടാകുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.അതെസമയം വടക്ക്-പടിഞ്ഞാറന്‍ ഭാഗത്ത് പ്രതീക്ഷിച്ചിരുന്ന 58.7 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നുണ്ട്.
എന്നാല്‍ ഇന്ത്യയുടെ വടക്ക്-കിഴക്കും, കിഴക്ക് ഭാഗങ്ങളില്‍ 18% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ 8% മഴ കുറവ് രേഖപ്പെടുത്തി.ചുരുക്കത്തില്‍, രാജ്യത്ത് ഏകദേശം 9% അധിക മഴ ലഭിച്ചു. മാത്രമല്ല 18% മഴ കുറവും.രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മണ്‍സൂണ്‍ സാധാരണ ആയിരുന്നു.നാല് മണ്‍സൂണ്‍ മാസങ്ങളില്‍, ജൂണില്‍ സാധാരണ മഴയേക്കാള്‍ 9% കുറവ്, ജൂലൈയില്‍ സാധാരണയേക്കാള്‍ 13% കൂടുതല്‍, ഓഗസ്റ്റില്‍ 36% കുറവ്, സെപ്റ്റംബറില്‍ 13% അധികം എന്നിങ്ങനെയാണ് മഴയുടെ അളവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട മണ്‍സൂണ്‍ മാസങ്ങള്‍.
ഈ മാസങ്ങളില്‍ മൊത്തം മണ്‍സൂണ്‍ മഴയുടെ 60% വരെ ലഭിക്കുന്നു. ഇതിനര്‍ത്ഥം സെപ്റ്റംബര്‍ 1 വരെ ഇന്ത്യ 10% കുറവ് ഉറ്റുനോക്കുകയായിരുന്നു. ഇത് വന്‍വരള്‍ച്ചയ്ക്ക് കാരണമാകുമായിരുന്നു.മണ്‍സൂണ്‍ സീസണിന്റെ തുടക്കത്തില്‍, കേന്ദ്ര കാലാവസ്ഥ വകുപ്പും നിരവധി ആഗോള ഏജന്‍സികളും എല്‍ നിനോ പ്രതിഭാസം കാരണം മഴ സാധാരണയിലും താഴെയായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ മണ്‍സൂണ്‍ സീസണില്‍ എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം ഉണ്ടായില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അനുകൂല സാഹചര്യങ്ങളാണ് സെപ്റ്റംബറില്‍ അധികമഴ പെയ്തതിനു കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.