സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടം; കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍

അയമനം കരീമഠത്തില്‍ സര്‍വ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍ ഊര്‍ജിതം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനശ്വരയെയാണ് അപകടത്തില്‍ കാണാതായത്.

author-image
Web Desk
New Update
 സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടം; കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍

കോട്ടയം: അയമനം കരീമഠത്തില്‍ സര്‍വ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍ ഊര്‍ജിതം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനശ്വരയെയാണ് അപകടത്തില്‍ കാണാതായത്. വാഴപ്പറമ്പില്‍ രതീഷിന്റെ മകള്‍ അനശ്വര. വീട്ടില്‍ നിന്നും അമ്മയോടൊപ്പം വള്ളത്തില്‍ ബോട്ട് ജെട്ടിയിലേക്ക് പോവുകയായിരുന്നു അനശ്വര.

കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്തായിരുന്നു അപകടം. കുട്ടിയുടെ സഹോദരിയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

kottayam Latest News kerala news boat accident