മഴയിലും കാറ്റിലും ഭയക്കേണ്ട; ഉദയനും കുടുംബത്തിനും ഇനി സമാധാനത്തോടെ ഉറങ്ങാം

By Web Desk.06 12 2023

imran-azhar

 

 


കളമശേരി: മുപ്പത്തടം എരമം തോപ്പിലക്കാട് കോളനിയില്‍ താമസിക്കുന്ന കൂലി പണിക്കാരനായ ഉദയകുമാറിനും കുടുംബത്തിനും ആഞ്ഞു വീശുന്ന കാറ്റിനേയും കോരി ചൊരിയുന്ന പേമാരിയേയും പേടിക്കാതെ ഇനി മനസ്സമാധനത്തോടെ കിടന്നുറങ്ങാം.

 

ടര്‍പോളിന്‍ വലിച്ചു കെട്ടിയ മേല്‍ക്കൂരയ്ക്കു കീഴെയായിരുന്നു അഞ്ചംഗങ്ങള്‍ അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. 2018 ലെ പ്രളയത്തില്‍ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് കടുങ്ങല്ലൂര്‍ സേവാഭാരതി പ്രവര്‍ത്തകരാണ് സഹായത്തിനെത്തുകയും സുമനസ്സുകളുടെ സഹായത്തോടെ ഒരു ലക്ഷം രൂപ ചെലവിട്ട് മേല്‍ക്കൂര ജി.ഐ. ഷീറ്റ് മേഞ്ഞ് നല്‍കുകയും ചെയ്തത്.

 

 

 

 

OTHER SECTIONS