/kalakaumudi/media/post_banners/08297ada1ee28cec1b26196a2e5f1d900b248457b61acedc9837337e08a9a419.jpg)
ആലപ്പുഴ: മദ്യപിച്ചു വാഹനമോടിച്ച യുവാവ് വഴിയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ ചേര്‍ത്തലയിലാണ് സംഭവം. കാറോടിച്ച ഉദയനാപുരം പുത്തന്‍വീട് ദീപന്‍ നായരെ(28) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അരൂര്‍ മുതല്‍ ചേര്‍ത്തല വാരനാട് കവലവ രെയുള്ള വിവിധ സ്ഥലങ്ങളിലാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു. ബൈക്കും കാറുകളും ഉള്‍പ്പെടെ 13 വാഹനങ്ങളെയാണ് ഇടിച്ചുതെറിപ്പിച്ചത്. പൂച്ചാക്കലില്‍ വാഹനം തടയാന്‍ നിന്ന പൊലീസുകാരും നാട്ടുകാരും അപകടത്തില്‍നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വാരനാട് കവലയ്ക്ക് സമീപം മറ്റൊരു കാറിലിടിച്ചു വാഹനം നിന്നു. തുടര്‍ന്ന് യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി. കാറോടിക്കുന്നതിനിടെ ഒരു ടയര്‍ ഊരിത്തെറിച്ചിരുന്നു. ഒരു ടയര്‍ ഇല്ലാതെയാണ് വാഹനം കിലോമീറ്ററുകള്‍ ഓടിച്ചത്.
യുവാവിന്റെ കാറിടിച്ചു പരുക്കേറ്റ മൂന്നു പേര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ചേര്‍ത്തല പൊലീസ് കേസെടുത്തു.