/kalakaumudi/media/post_banners/e7b7168d6cbbc2cc5a07d1d1fd2d699530e846aeaf0c7dfa228950faae0d3678.jpg)
കണ്ണൂര്‍: പുതുവര്‍ഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് എസ്.എഫ്.ഐ. കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലം ബീച്ചിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. പുതുവര്‍ഷാഘോഷങ്ങള്‍ക്കിടയിലാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം.
30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചില്‍ കത്തിക്കാനായി ഒരുക്കിയത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കല്‍.
ദിവസങ്ങളായി സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് എസ്.എഫ്.ഐ. ഉയര്‍ത്തുന്നത്. സര്‍വ്വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.