/kalakaumudi/media/post_banners/ddd65a574d0bd6789f556fb5d19f0fbe71eb5271489269da681da5a20024a277.jpg)
കൊച്ചി: ആലുവയിൽ രാഷ്ട്രപിതാവിനെ അപമാനിച്ച് എസ് എഫ് ഐ നേതാവ്.എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസർ ആണ് മഹാത്മാഗാന്ധിയെ അവഹേളിച്ചത്. ഗാന്ധിജിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് എസ്എഫ്ഐ നേതാവിന്റെ അനാദരവ്.എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസത്തോടെയാണ് നാസർ വിഡിയോ എടുത്തത്. ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ.
അതെസമയം എസ് എഫ് ഐ നേതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു. കൂടെയുള്ളവർ തന്നെയാണ് നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് ഇത്തരത്തിലൊരു പ്രവർത്തി ചെയ്തിരിക്കുന്നത്. സംഭവം എന്താണെന്ന് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.