സിദ്ധാർത്ഥിന്റെ മരണം; പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റ്, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് എസ്എഫ്ഐ

സിദ്ധാർത്ഥിന്റെ കുറക്കോടിലെ വീട്ടിലെത്തിയ എസ്എഫ്ഐ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗം ഹസൻ മുബാറക്, ജില്ലാ പ്രസിഡന്റ് എം എ നന്ദൻ, ജില്ലാ സെക്രട്ടറി എസ് കെ ആദർശ് തുടങ്ങിയവരാണ് സിദ്ധാർഥിന്റെ മാതാപിതാക്കളെ കാണാൻ എത്തിയത്

author-image
Greeshma Rakesh
New Update
സിദ്ധാർത്ഥിന്റെ മരണം; പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റ്, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തില്‍പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് എസ് എഫ് ഐ.സിദ്ധാർഥിന്റെ നെടുമങ്ങാട് കുറക്കോടിലെ വീട്ടിൽ മാതാപിതാക്കളെ കാണാനെത്തിയതായിരുന്നു എസ്എഫ്ഐ നേതാക്കൾ.പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളിൽ എസ്എഫ്ഐ ബന്ധമുള്ളവർക്കെതിരെ സംഘടനാപരമായ നടപടി എടുത്തതായും അനുശ്രീ പറഞ്ഞു.

 

അതെസമയം സിദ്ധാർത്ഥിന്റെ കുറക്കോടിലെ വീട്ടിലെത്തിയ എസ്എഫ്ഐ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗം ഹസൻ മുബാറക്, ജില്ലാ പ്രസിഡന്റ് എം എ നന്ദൻ, ജില്ലാ സെക്രട്ടറി എസ് കെ ആദർശ് തുടങ്ങിയവരാണ് സിദ്ധാർഥിന്റെ മാതാപിതാക്കളെ കാണാൻ എത്തിയത്.

സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തതല്ലെന്നും, മകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും പിതാവ് ടി. ജയപ്രകാശ് ആരോപിച്ചിരുന്നു . ഇതിനിടെയാണ് എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിലെത്തിയത് . പ്രഹസനമാണ് എസ് എഫ് ഐ നേതാക്കൾ കാണിക്കുന്നതെന്നാണ് വിമർശനം . മകനെ നഷ്ടപ്പെടുത്തിയിട്ടും ആ മാതാപിതാക്കളെ സമാധാനിപ്പിക്കാനെന്ന പേരിൽ കാട്ടുക്കൂട്ടുന്ന ഈ പ്രഹസനങ്ങൾ സത്യം മറച്ചു വയ്‌ക്കാനാണെന്നും വിമർശകർ പറയുന്നു.

 

സിദ്ധാർഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കളായ കോളേജ് യൂണിയൻ ചെയർമാനും യൂണിറ്റ് സെക്രട്ടറിയും കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത് . കോളേജ് യൂണിയൻ ചെയർമാനും താഴെ കണിയാരം കേളോത്ത് വീട്ടിൽ കെ. അരുൺ, എസ്.എഫ്.ഐ.കോളേജ് യൂണിറ്റ് സെക്രട്ടറിയും മാനന്തവാടി ക്ലബ്ബ് കുന്ന് സ്വദേശിയുമായ അമൽ ഇഹ്സാനുമാണ് കീഴടങ്ങിയത്. രണ്ടു പേരും വെള്ളിയാഴ്ച രാത്രി കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് മുന്നിലാണ് കീഴടങ്ങിയത്.

Crime Kerala sfi siddharth veterinary students death