/kalakaumudi/media/post_banners/7d01a0cf992eaaf8f76c4005366e0c71e5afbbf1fd564c06afbcc3190f1265d1.jpg)
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ അഴിച്ചുമാറ്റിച്ച ബാനര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും കെട്ടി. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനര്‍ ഗവര്‍ണര്‍ നേരിട്ടിറങ്ങിയാണ് പൊലീസിനെ ക്കൊണ്ട് അഴിപ്പിച്ചത്. ഈ ബാനറുകളാണ് എസ്എഫ്‌ഐ തിരിച്ചുകെട്ടിയത്. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ നേതൃത്വത്തിലാണ് ഗവര്‍ണറെ വെല്ലുവിളിച്ച് എസ്എഫ്‌ഐ വീണ്ടും ഉയര്‍ത്തിയത്.
ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തിയത്. പൊലീസ് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചു. ഇതോടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ചിരുന്ന മൂന്നു ബാനറുകളാണ് പൊലീസ് അഴിച്ചുമാറ്റിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ബാനറുകള്‍ അഴിച്ചുമാറ്റാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, വൈകിട്ട് നടക്കാനിറങ്ങിയപ്പോഴും ബാനറുകള്‍ നീക്കിയിരുന്നില്ല. തുടര്‍ന്ന് ഗവര്‍ണര്‍ മലപ്പുറം എസ്പിയോട് കയര്‍ത്തു. ഇതോടെ എസ്പിയും പൊലീസുകാരും ചേര്‍ന്ന് ബാനറുകള്‍ അഴിച്ചു നീക്കുകയായിരുന്നു.