കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; മതില്‍ ചാടിക്കടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, സംഘര്‍ഷം

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്‌ഐ. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപത്തേക്ക് ആണ് കറുത്ത ബലൂണുകളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

author-image
Priya
New Update
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; മതില്‍ ചാടിക്കടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, സംഘര്‍ഷം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്‌ഐ. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപത്തേക്ക് ആണ് കറുത്ത ബലൂണുകളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും ബാനര്‍ ഉയര്‍ത്തി.

അതേസമയം, പൊലീസിന്റെ സുരക്ഷ മറികടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മതില്‍ ചാടിയതോടെ പൊലീസ് ലാത്തിവീശി.

കൂടുതല്‍ പോലീസ് പരീക്ഷാഭവന് മുന്നിലേക്ക് എത്തി. പൊലീസ് ബലം പ്രയോഗിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

protest calicut university sfi governor arif muhammad khan