വീണയും എക്‌സാലോജിക്കും കുരുക്കില്‍; സാമ്പത്തിക കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും എക്‌സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണം സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറി. നിലവില്‍ ആര്‍ ഒ സിയാണ് കേസ് അന്വേഷിക്കുന്നത്.

author-image
Web Desk
New Update
വീണയും എക്‌സാലോജിക്കും കുരുക്കില്‍; സാമ്പത്തിക കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും എക്‌സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണം സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറി. നിലവില്‍ ആര്‍ ഒ സിയാണ് കേസ് അന്വേഷിക്കുന്നത്.

കോര്‍പറേറ്റ് മന്ത്രാലയമാണ് എക്‌സാലോജിക്കിനെതാരിയ കേസ് സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്.

എക്‌സാലോജിക്കിന് എതിരായ എസ് എഫ് ഐ ഒ അന്വേഷണ പരിധിയില്‍ കെ എസ് ഐ ഡി സിയും ഉള്‍പ്പെടും. എക്‌സാലോജിക്ക് - സി എം ആര്‍ എല്‍ ഇടപാട് അന്വേഷണവും എസ് എഫ് ഐ ഒയുടെ പരിധിയിലായിരിക്കും. അന്വേഷണം കോര്‍പറേറ്റ് ലോ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമായിരിക്കും നടത്തുക.

 

 

veena vijayan pinarayi vijayan kerala