/kalakaumudi/media/post_banners/d1b212856ca1406a963b82f9757d2f47e2822c17a8f604104041bfc3c358312a.jpg)
കൊച്ചി: ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നറുക്കെടുപ്പില്‍ ക്രമക്കേട് ആരോപിച്ചു തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരി നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ ഒബ്‌സര്‍വറുടെ സാന്നിധ്യത്തിലാണ് തിരഞ്ഞടുപ്പ് നടത്തിയതെന്നും തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
കോടതി നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കോടതിയില്‍ ഹാജരാക്കിയിരുന്നു. നറുക്കെടുപ്പിന് തയാറാക്കിയ പേപ്പറുകളില്‍ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു പ്രധാന ആരോപണം.