ഷബ്‌നയുടെ മരണം: മകളുടെ മൊഴി നിര്‍ണായകം, ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികള്‍

ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളെയും പ്രതി ചേര്‍ത്ത് പൊലീസ്. ഷബ്‌നയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സഹോദരിയെയുമാണ് ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസില്‍ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

author-image
Web Desk
New Update
ഷബ്‌നയുടെ മരണം: മകളുടെ മൊഴി നിര്‍ണായകം, ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികള്‍

കോഴിക്കോട്: ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളെയും പ്രതി ചേര്‍ത്ത് പൊലീസ്. ഷബ്‌നയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സഹോദരിയെയുമാണ് ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസില്‍ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സഹോദരിയെയും പ്രതി ചേര്‍ക്കുന്നതില്‍ ഷബ്‌നയുടെ മകളുടെ മൊഴി നിര്‍ണായകമായി. ഡിവൈഎസ്പി ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴിയും എടുത്തു. നിലവില്‍ കേസില്‍ ഷബ്‌നയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ റിമാന്‍ഡിലാണ്.

ഷബ്നയുടെ ആത്മഹത്യയില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി നിര്‍ദേശിച്ചു. കേസില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഷബ്നയുടെ ഭര്‍ത്താവിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നും ഷബ്നയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ബന്ധുക്കള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നും സതീദേവി നിര്‍ദേശം നല്‍കി.

 

police kerala police kozhikode