ഷബ്‌നയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഒളിവിലെന്ന് പൊലീസ്

കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌ന ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഒളിവില്‍ കഴിയുകയാണന്ന് പൊലീസ് പറഞ്ഞു.

author-image
Priya
New Update
ഷബ്‌നയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഒളിവിലെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌ന ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഒളിവില്‍ കഴിയുകയാണന്ന് പൊലീസ് പറഞ്ഞു.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു. ഷബ്‌നയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നും പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ബന്ധുക്കളോട് പറഞ്ഞു.

പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കള്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഡിവൈഎസ്പി ഷബ്‌നയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടത്.കേസില്‍ ഷബ്‌നയെ മര്‍ദിച്ച ബന്ധു ഹനീഫയെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

suicide kozhikkode