/kalakaumudi/media/post_banners/f5f2948f4b1a73b65b629c9e909d47c11ddc11d0177c5b511be225406e558050.jpg)
കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിനെ അറസ്റ്റ് ചെയ്തു. നബീസയെയാണ് കോഴിക്കോട്ടെ ലോഡ്ജില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷബ്ന ജീവനൊടുക്കിയതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി.ഷബ്‌നയുടെ ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്.
അതേസമയം, കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫയുടെ അമ്മാവന്റെ ജാമ്യാപേക്ഷയും ഒളിവിലുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫയെ മാത്രമാണ് കേസില്‍ പൊലീസ് ആദ്യം പ്രതി ചേര്‍ത്തത്. ഷബ്‌നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു.
പക്ഷേ പൊലീസ് മറ്റു ബന്ധുക്കളെ പ്രതി ചേര്‍ത്തിരുന്നില്ല. ഇതില്‍ പ്രതിഷേധം ശക്തമായോടെയാണ് ഷബ്‌നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്.
ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.