ദിവസവും മദ്യപിക്കും മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ട്; വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍

നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ടെന്നും ശീതള്‍ പറഞ്ഞു.

author-image
Athira
New Update
ദിവസവും മദ്യപിക്കും മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ട്; വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍

 

ചെന്നൈ; നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ടെന്നും ശീതള്‍ പറഞ്ഞു. മദ്യപിച്ച് ഷക്കീല അടിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്നാണ് ശീതളിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തതിന് ശേഷം പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം സംസാരിച്ചു തീര്‍ക്കാനും ക്ഷമ പറയാനും പൊലീസ് നിര്‍ദേശം അനുസരിച്ച് പ്രശ്‌നം തീര്‍ത്തു. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും കേസ് നല്‍കിയുണ്ടെന്ന് ശീതള്‍ പറഞ്ഞു.

വളര്‍ത്തു മകള്‍ ശീതളും കുടുംബവും മര്‍ദിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയിരുന്നു. മര്‍ദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്‌തെന്നാണ് പരാതി. കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി വീട്ടില്‍വച്ച് ഷക്കീലയും ശീതളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതള്‍ മര്‍ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദനമേറ്റു.

Latest News news updates