ഷാന്‍ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന ഹര്‍ജിയില്‍ വിധി 26 ന്

എസ്ഡിപിഐ നേതാവ് കെ.എസ്.ഷാന്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ഹര്‍ജിയില്‍ 26 ന് വിധി പറയും.

author-image
anu
New Update
ഷാന്‍ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന ഹര്‍ജിയില്‍ വിധി 26 ന്

 

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്.ഷാന്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ഹര്‍ജിയില്‍ 26 ന് വിധി പറയും. ആലപ്പുഴ അഡിഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. 26നു വാദം കേള്‍ക്കും.

ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ.വി.ബെന്നിയാണ് കേസില്‍ കുറ്റപത്രം നല്‍കിയത്. ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസറാണു കുറ്റപത്രം നല്‍കേണ്ടതെന്നും സി ബ്രാഞ്ചിന് ഇതിന് അധികാരമില്ലെന്നുമാണു പ്രതിഭാഗത്തിന്റെ വാദം. കേസിലെ 11 പ്രതികള്‍ ഒരു വര്‍ഷത്തോളമായി ജാമ്യത്തിലാണ്. ചട്ടങ്ങള്‍ ലംഘിച്ചാണു ജാമ്യം അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്.

Latest News kerala news