ഷാരോൺ വധകേസ്; വിചാരണ നാഗർകോവിലേക്ക് മാറ്റണമെന്ന് ആവശ്യവുമായി ​ഗ്രീഷ്മ സുപ്രീംകോടതിയിൽ

By Greeshma Rakesh.02 10 2023

imran-azhar

 

 


ഡൽഹി : കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ നാഗർകോവിലേക്ക് മാറ്റണമെന്നാണ് ഗ്രീഷ്മ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്.

 

നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ നാഗർകോവിലിലെ സെക്ഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്.

OTHER SECTIONS