/kalakaumudi/media/post_banners/c88680f4a13a9ff58fd5193f41bf775acc8898fd7c10d16f39f619021c7852a6.jpg)
കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഷെബിനയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് വീണ്ടും ബന്ധുക്കളുടെ മൊഴിയെടുക്കും. ഷെബിനയുടെ സഹോദരിയുടെ ഫോണും സൈബര്‍ പൊലീസ് പരിശോധിക്കും.
വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മൊഴിയെടുക്കുന്നത്.
ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ കുടുംബം കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് പരാതി.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ബന്ധുക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. വിമര്‍ശനം കടുത്തതോടെ വീണ്ടും ബന്ധുക്കളുടെ മൊഴിയെടുക്കും. ഗാര്‍ഹിക പീഡനത്തില്‍ അഞ്ചുപേര്‍ക്കെതിരെ തെളിവുകള്‍ സഹിതം ഷെബിനയുടെ കുടുംബം പരാതി നല്‍കിയെങ്കിലും അമ്മാവന്‍ ഹനീഫയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആരോപണ വിധേയരായ മറ്റുള്ളവര്‍ ഒളിവില്‍ പോയെനാണ് പൊലീസ് നല്‍കുന്ന സൂചന.