ഷീല സണ്ണിയെ കുരുക്കിയ നാരായണദാസ് വന്‍ ഫ്രോഡ്! നിരവധി കേസുകളില്‍ പ്രതി

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരെ പൊലീസിന് വ്യാജ വിവരം നല്‍കിയെന്നു സംശയിക്കുന്ന പ്രതി നാരായണദാസ് നിരവധി കേസുകളില്‍ പ്രതി. 28 ലക്ഷത്തിന്റെ വഞ്ചന കേസില്‍ ഇയാള്‍ നിലവില്‍ ജാമ്യത്തിലാണ്

author-image
Web Desk
New Update
ഷീല സണ്ണിയെ കുരുക്കിയ നാരായണദാസ് വന്‍ ഫ്രോഡ്! നിരവധി കേസുകളില്‍ പ്രതി

തൃശ്ശൂര്‍: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരെ പൊലീസിന് വ്യാജ വിവരം നല്‍കിയെന്നു സംശയിക്കുന്ന പ്രതി നാരായണദാസ് നിരവധി കേസുകളില്‍ പ്രതി. 28 ലക്ഷത്തിന്റെ വഞ്ചന കേസില്‍ ഇയാള്‍ നിലവില്‍ ജാമ്യത്തിലാണ്. 54കാരനായ നാരായണ ദാസ് എറണാകുളം വഴക്കാല സ്വദേശി അസ്ലമിനെ 27 ലക്ഷം രൂപ തട്ടിയെടുത്ത് പറ്റിച്ച കേസില്‍ 2022 ഡിസംബര്‍ 22 നാണ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്.

ബിസിനസിനെന്നു പറഞ്ഞ് ആദ്യം 18 ലക്ഷം രൂപയും പിന്നീട് 9 ലക്ഷം രൂപയും വാങ്ങി. എന്നാല്‍, ഇവ രണ്ടും മടക്കി നല്‍കാതെ പറ്റിച്ചു എന്നാണ് കേസ്. 2021 ല്‍ നടന്നതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ നാരായണ ദാസ് അടക്കം മൂന്നു പ്രതികളാണ് ഉള്ളത്. നാരായണ ദാസ് കേസില്‍ മൂന്നാം പ്രതിയാണ്.

നാരായണ ദാസിനെതിരെ ആള്‍മാറാട്ടം അടക്കം വേറെയും കേസുകള്‍ നിലവിലുണ്ട്. ആഡംബര കാര്‍ വാങ്ങാനെത്തിയ തൃപ്പുണിത്തുറ സ്വദേശിയായ ബിസിനസുകാരനെ കര്‍ണാടക പോലീസ് ആയി ചമഞ്ഞാണ് നാരായണ ദാസും സംഘവും 2 കോടി രൂപ ഭീഷണിപ്പെടുത്തി തട്ടാന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ ഇയാളെ 2015 ലാണ് തൃപൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്താണ് നാരായണദാസ്.

police kochi kerala police ernakulam sheela sunny