മാസപ്പടി ഇടപാട് അന്വേഷണത്തിനെതിരെ ഷോണ്‍ ജോര്‍ജിന്റെ ഉപഹര്‍ജി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.

author-image
Athira
New Update
മാസപ്പടി ഇടപാട് അന്വേഷണത്തിനെതിരെ ഷോണ്‍ ജോര്‍ജിന്റെ ഉപഹര്‍ജി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെയാണ് ജനപക്ഷം പാര്‍ട്ടി നേതാവായ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്. ഗുരുതരമായ കുറ്റങ്ങള്‍ ഉയര്‍ത്തിയിട്ടില്ലെന്ന് ഷോണ്‍ ആരോപണം ഉയര്‍ത്തി.

ചെയ്യാത്ത സേവനത്തിന് മാസപ്പടിയായി പണം വാങ്ങി എന്ന ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് ഉത്തരവിട്ടതിനെതിരെയാണ് ഷോണിന്റെ ഹര്‍ജി. കമ്പനി നിയമത്തിലെ 210-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനാണ് നിലവില്‍ ആര്‍.ഒ.സി. ഉത്തരവിട്ടത്. എന്നാല്‍ ഈ വകുപ്പ് പ്രകാരമുള്ളത് കമ്പനി നിയമത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്ന, ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നാണ് ഷോണിന്റെ ആരോപണം.

ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണമാണ് വേണ്ടതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഷോണിന്റെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

Latest News kerala news news updates