എസ്എഫ്‌ഐഒ അന്വേഷണത്തിന് എതിരായ കെഎസ്‌ഐഡിസി ഹര്‍ജി; ഷോണ്‍ ജോര്‍ജ് കക്ഷി ചേരും

എസ്എഫ്‌ഐഒ അന്വേഷണത്തിന് എതിരായ കെഎസ്‌ഐഡിസിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. തിങ്കളാഴ്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

author-image
anu
New Update
എസ്എഫ്‌ഐഒ അന്വേഷണത്തിന് എതിരായ കെഎസ്‌ഐഡിസി ഹര്‍ജി; ഷോണ്‍ ജോര്‍ജ് കക്ഷി ചേരും

കൊച്ചി: എസ്എഫ്‌ഐഒ അന്വേഷണത്തിന് എതിരായ കെഎസ്‌ഐഡിസിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. തിങ്കളാഴ്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. കോര്‍പറേറ്റ് ഫ്രോഡില്‍ കെഎസ്‌ഐഡിസിക്കു പങ്കുണ്ടെന്നു ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. എക്‌സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം നടക്കുന്നതാണ് നല്ലതെന്നായിരുന്നു എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജി പരിഗണിക്കവെ നേരത്തേ ഹൈക്കോടതി പറഞ്ഞത്.

ജനുവരി 31നാണ് എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ കെഎസ്‌ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നത്. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്‌മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്ന സിഎംആര്‍എല്‍ വാദം തെറ്റാണെന്നു കണ്ടെത്തിയതോടെയാണ് ഈ ഇടപാടില്‍ കോര്‍പറേറ്റ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.

Latest News kerala news